2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

ചില ക്രിക്കറ്റ്‌ വിശേഷങ്ങള്‍

                                   മസ്റ്റെര്സ് പുന്നമറ്റവും ഗോള്‍ഡന്‍ കക്കടാശേരിയും  തമ്മിലുള്ള വാശിയേറിയ മത്സരമാണു കാരകുന്നം തെങ്ങും തോപ്പില്‍  നടന്നുകൊണ്ടിരിയ്ക്കുന്നത്.മുമ്പ് ആറേഴുപ്രാവശ്യം ഏറ്റുമുട്ടിയതില്‍ ഒരു പ്രാവശ്യം മാത്രമാണു ‍ഞങ്ങള്‍ വിജയിച്ചത്.ഓരോപ്രാവശ്യവും തോറ്റ ശേഷം അടുത്ത മാച്ചിനു വെല്ലുവിളിചിട്ടാണ്  ഞങ്ങള്‍ കളം വിടുന്നത്. അവമ്മാര്‍ (പ്രതേകിച്ചും ഗോള്‍ഡന്‍ 
  ടീമിന്റെ ക്യാപ്ടന്‍ മുജീബ്) ഞങ്ങളുടെ കാശുകൊണ്ട് ബേക്കറിയില്‍ നിന്നും പഫ്സും നാരങ്ങ വെള്ളവും ഒക്കെ  വാങ്ങിക്കഴിച്ച് സിഗരറ്റും  വലിച്ച് പുക ഊതിപ്പറത്തുമ്പോള്‍ സത്യത്തില്‍ അപമാനഭാരത്താല്‍ നമ്മുടെ തല കുനിഞ്ഞു വേണം  കവലയിലുടെ പോകാന്‍  .അതുകൊണ്ടുതന്നെ ഇന്ന് നമ്മുടെ ടീം മരിച്ചുകളിക്കുകയാണ്.  കാരണം മാച്ച് വെക്കാനുള്ള പൈസ തികഞ്ഞട്ടില്ല.

"ഹൌസ്‌ ദാറ്റ്‌ "

കബീര്‍  അലറി വിളിച്ചു (എതിര്‍ ടീമിലെ ബൌളര്‍), ഫൈസല്‍  ഔട്ട് ആയിരിക്കുന്നു.അങ്ങിനെ നമ്മുടെ ക്യാപ്റ്റന്റെ വിക്കറ്റും വീണിരിയ്ക്കുന്നു.ഇന്ത്യന്‍ ടീമിനെപ്പോലെയാണു നമ്മുടെ ടീമിന്റേം അവസ്ഥ.ആദ്യം ഒരുത്തന്‍ വഴി കാണിച്ചുകൊടുത്താ മതി.ബാക്കിയുള്ളവര്‍ അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ വരിവരിയായി പുറകേ വന്നുകൊള്ളും.അടുത്ത ബാറ്റ്സ്മാനായി ഷഹീര്‍  ഇറങ്ങി.ഞങ്ങളവനെ ആര്‍പ്പുവിളികളോടെ യാത്രയാക്കി.

"സ്ലോ ബാളായിരുന്നളിയാ.ടൈമിംഗ് കിട്ടിയില്ല"

ബാറ്റ് കറക്കിക്കൊണ്ട് ഫൈസല്‍  ഞങ്ങളുടെ ഇടയിലിരുന്നു.കബീറിനെ കൊല്ലാനുള്ള ദേക്ഷ്യത്തില്‍ നോക്കി.

" ഇനിയെത്രകൂടി വേണോടാ"ഫൈസല്‍  സ്കോര്‍ ചോദിച്ചു. ഇരുപതു  രണ്ന്സു  കുടി വേണം, കളി മോശമാണെങ്കിലും സ്കോര്‍ എപ്പോയ്യും ഞാനാണ്‌ എന്നുനത്,കാരണം ഇടകൊക്കെ ഒരു റണ്‍ ഞാന്‍ കേറ്റി വിടും.


ഷഹീരില്‍ ‍ കൂടിയേ ഇനി പ്രതീക്ഷയുള്ളു.ബാക്കിയുള്ളവരൊക്കെ തുയ്യച്ചില്‍ കാരാ.
ഇനിയുള്ളത് മൂപ്പന്‍ സിയാദ് ആണ്  പറച്ചിലില്‍ കേമനാണ്.അവന്‍ ഇന്നേവരെ ഒരു ഫോര്‍ അടിച്ചിട്ടില്ല,
എങ്കിലും കവലയില്‍ നിന്ന് വലിയ വര്‍ത്തമാനം പറയും .പിന്നെ ഞാനും കൊട്ടോടി ഷിയാസും കള്ളതര്‍ക്കം പറയാനും, ആളെ  കളിയാക്കാനും  വരുന്നതാ.

മല്ലു ഷഹീര്‍  ഒരു ഫോറടിച്ചതിന്റെ ആവേശത്തില്‍ ലബ്ബ നാസറിന്റെ  അട്ടഹാസമാണു.അടുത്ത ബാള്‍ തട്ടിയിട്ടിട്ട് ഷഹീര്‍  ഇറങ്ങിയോടി.മറുപുറത്തുനിന്ന നാസര്‍  ബാറ്റിംഗ് എന്‍ഡിലേയ്ക്കും.ബാള്‍ ഫീല്‍ഡ് ചെയ്ത കുന്നുംപുറം കബീറിന്റെ   ത്രോ കുറ്റി തെറിപ്പിച്ചപ്പോള്‍ നാസറിന്റെ  ബാറ്റ് ക്രീസിനുള്ളിലുണ്ടായിരുന്നു. എന്നിട്ടും കക്കടശേരി  കാരുടെ  അതി ശക്തമായ അപ്പീലില്‍ ആമ്പയറായി നിന്ന മിസ്റ്റര്‍ അനൂപ്‌  കൈവിരലുയര്‍ത്തി ഔട്ട് പറഞ്ഞു.എന്നാള്‍ താന്‍ ഔട്ടല്ലെന്നു ഞങ്ങള്‍  ശക്തമായി വാദിച്ചു.റിവ്യൂ സിസ്റ്റമോ റ്റീവി റീപ്ലേയോ നിലവിലില്ലാതിരുന്നിട്ടും ബാറ്റ് എയറിലായിരുന്നു എന്ന്  സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാക്കിയ അനൂപ്‌   ഔട്ട് തന്നെ വിധിച്ചു.പുഴയില്‍ കുളിക്കാന്‍  വരുമ്പോള്‍ അവനെ വെള്ളത്തില്‍ പിടിച്ചു മുക്കണമെന്നു ഞങ്ങള്‍  അപ്പോള്‍‍ത്തന്നെ തീരുമാനിച്ചു. അടുത്തതായിറങ്ങിയ ഷിയാസും മടങ്ങിവന്നത് പോയതിനേക്കാള്‍ വേഗതയിലായിരുന്നു.

അതേ ഈ മത്സരവും ഞങ്ങള്‍ തോല്‍ക്കുവാന്‍ പോകുകയാണു.ഇനി ബാറ്റ് ചെയ്യാനുള്ളതു ഷിയാസും ഞാനും മാത്രമാണ്.അങ്ങിനെ എന്റെ ടീമിനെ വിജയിപ്പിക്കാനുള്ള ചരിത്രപരമായ നിയോഗം എന്നില്‍ വന്നു ചേര്‍ന്നു.ഉറച്ച കാല്വെയ്പ്പുകളോടെ ഞാന്‍ പുറമേ അക്ഷോഭ്യനായി ബാറ്റിംഗ് എന്‍ഡില്‍ തലയുയര്‍ത്തിപ്പിടിച്ചു നിന്നു.എന്റെ ഉള്ളം പിടയുന്നത് ആരറിയുന്നു.എന്റെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു,ഷഹീര്‍ എന്റെ അടുത്തുവന്ന്‍ പേടിയ്ക്കാതെ ബാള്‍ ഓഫ്‌ സൈടിലേക്കു കളിയ്ക്കാന്‍ നൊക്കെപ്പറഞ്ഞ് പോയി. അങ്ങനെ ‍ നില്‍ക്കുമ്പോള്‍ മുജീബിന്റെ കൈകള്‍ അന്തരീക്ഷത്തിലുയരുന്നതും ഒരു സാധനം എനിക്കുനേരെ പാഞ്ഞുവരുന്നതും ഞാന്‍ കണ്ടു.ഷഹീര്‍ പറഞ്ഞു തന്ന എല്ലാ അടവുകളും മറന്നു ദയനീയമായി കണ്ണുകള്‍ അടച്ചുകൊണ്ട് വരുന്നതുപോലെ വരട്ടെ എന്നു സര്‍വ്വദൈവങ്ങളേയും വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ട് എന്റെ സ്വന്തം ശൈലിയായ ശക്തിമാന്‍ കറക്കം നടത്തി .എതിര്‍ ടീമിന്റെ ആരവം കേട്ടപോയെ എനിക്ക് മനസിലായി എന്റെ വികെറ്റ് പോയെന്നു, സ്ടംപ്സിലേക്ക് തിരിഞ്ഞു പോലും നോകാതെ ഞാന്‍ തിരികെ വന്നു അവന്മാരുടെ ഇടയില്‍ ഇരുന്നു.
അങ്ങനെ ലാസ്റ്മാന്‍ സിയാദിന്റെ ഊഴം , അടുത്ത ബൌളില്‍ തന്നെ വിക്കെറ്റ് വിഴുമെന്നു ഉറപ്പാണ്‌ ,
ഇ വിക്കെറ്റ് കുടി വീണാല്‍ കളിതോല്‍ക്കും,അപ്പോള്‍ മുജീബിന്റെ മുഖം പപ്സും നാരങ്ങ വെള്ളവും കഴിക്കാനുള്ള ആവേശത്തിലാണ്  പൈസ കയ്യില്‍  ഇല്ലാത്ത ഞങ്ങള്‍ ഓടാനുള്ള തയാറെടുപ്പുകള്‍  തുടങ്ങി
അല്ല ഞങ്ങള്‍ ഓടി തുടങ്ങി  പെട്ടെന്ന് ഒരു കല്ല് ഞങ്ങളുടെ അടുത്ത് പതിച്ചു. പിന്നെ എനിയ്ക്കൊന്നും ഓര്‍മ്മയില്ല, നൂറ് കിലോമീറ്റര്‍ സ്പീഡില്‍ പറക്കുകയായിരുന്നു ഞങ്ങള്‍, പുറകെ  തുരുതുരാ കല്ലും, കൂടെ അതിലും കടുപ്പമേറിയ തെറിയും. കുറച്ചോടിയ ശേഷം അണച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ ആരോ പാഞ്ഞു വരുന്നുണ്ട്, വിടാന്‍ ഭാവമില്ല ദുഷ്ടന്മാര്‍ക്ക്. ഞങ്ങള്‍ വീണ്ടും പറന്നു. തിരിഞ്ഞുനോക്കാനൊന്നും നിന്നില്ല. മെയിന്‍ റോഡ് വിട്ട് വളഞ്ഞും പുളഞ്ഞുമാണ് ഓട്ടം, നേരെ ഓടിയാല്‍ ചിലപ്പോള്‍ വീടു കണ്ടു പിടിച്ചാലോ..!

മാവിന്‍ ചോട്ടില്‍ അരമണിക്കൂര്‍ മലര്‍ന്നുകിടന്നിട്ടാണ് അണപ്പ് മാറിയത്. ഞാന്‍ നോക്കുമ്പോള്‍ സിയാദ്  കൈവളച്ച് പുറം തിരുമ്മുന്നു. പാവം. ഒരു കല്ല് ലക്ഷ്യം കണ്ടിരുന്നു.

ബാക്കിയെല്ലാം നിങ്ങളുടെ ഭാവനയ്ക്കു വിട്ടു തന്നിരിയ്ക്കുന്നു