2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

ചില ക്രിക്കറ്റ്‌ വിശേഷങ്ങള്‍

                                   മസ്റ്റെര്സ് പുന്നമറ്റവും ഗോള്‍ഡന്‍ കക്കടാശേരിയും  തമ്മിലുള്ള വാശിയേറിയ മത്സരമാണു കാരകുന്നം തെങ്ങും തോപ്പില്‍  നടന്നുകൊണ്ടിരിയ്ക്കുന്നത്.മുമ്പ് ആറേഴുപ്രാവശ്യം ഏറ്റുമുട്ടിയതില്‍ ഒരു പ്രാവശ്യം മാത്രമാണു ‍ഞങ്ങള്‍ വിജയിച്ചത്.ഓരോപ്രാവശ്യവും തോറ്റ ശേഷം അടുത്ത മാച്ചിനു വെല്ലുവിളിചിട്ടാണ്  ഞങ്ങള്‍ കളം വിടുന്നത്. അവമ്മാര്‍ (പ്രതേകിച്ചും ഗോള്‍ഡന്‍ 
  ടീമിന്റെ ക്യാപ്ടന്‍ മുജീബ്) ഞങ്ങളുടെ കാശുകൊണ്ട് ബേക്കറിയില്‍ നിന്നും പഫ്സും നാരങ്ങ വെള്ളവും ഒക്കെ  വാങ്ങിക്കഴിച്ച് സിഗരറ്റും  വലിച്ച് പുക ഊതിപ്പറത്തുമ്പോള്‍ സത്യത്തില്‍ അപമാനഭാരത്താല്‍ നമ്മുടെ തല കുനിഞ്ഞു വേണം  കവലയിലുടെ പോകാന്‍  .അതുകൊണ്ടുതന്നെ ഇന്ന് നമ്മുടെ ടീം മരിച്ചുകളിക്കുകയാണ്.  കാരണം മാച്ച് വെക്കാനുള്ള പൈസ തികഞ്ഞട്ടില്ല.

"ഹൌസ്‌ ദാറ്റ്‌ "

കബീര്‍  അലറി വിളിച്ചു (എതിര്‍ ടീമിലെ ബൌളര്‍), ഫൈസല്‍  ഔട്ട് ആയിരിക്കുന്നു.അങ്ങിനെ നമ്മുടെ ക്യാപ്റ്റന്റെ വിക്കറ്റും വീണിരിയ്ക്കുന്നു.ഇന്ത്യന്‍ ടീമിനെപ്പോലെയാണു നമ്മുടെ ടീമിന്റേം അവസ്ഥ.ആദ്യം ഒരുത്തന്‍ വഴി കാണിച്ചുകൊടുത്താ മതി.ബാക്കിയുള്ളവര്‍ അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ വരിവരിയായി പുറകേ വന്നുകൊള്ളും.അടുത്ത ബാറ്റ്സ്മാനായി ഷഹീര്‍  ഇറങ്ങി.ഞങ്ങളവനെ ആര്‍പ്പുവിളികളോടെ യാത്രയാക്കി.

"സ്ലോ ബാളായിരുന്നളിയാ.ടൈമിംഗ് കിട്ടിയില്ല"

ബാറ്റ് കറക്കിക്കൊണ്ട് ഫൈസല്‍  ഞങ്ങളുടെ ഇടയിലിരുന്നു.കബീറിനെ കൊല്ലാനുള്ള ദേക്ഷ്യത്തില്‍ നോക്കി.

" ഇനിയെത്രകൂടി വേണോടാ"ഫൈസല്‍  സ്കോര്‍ ചോദിച്ചു. ഇരുപതു  രണ്ന്സു  കുടി വേണം, കളി മോശമാണെങ്കിലും സ്കോര്‍ എപ്പോയ്യും ഞാനാണ്‌ എന്നുനത്,കാരണം ഇടകൊക്കെ ഒരു റണ്‍ ഞാന്‍ കേറ്റി വിടും.


ഷഹീരില്‍ ‍ കൂടിയേ ഇനി പ്രതീക്ഷയുള്ളു.ബാക്കിയുള്ളവരൊക്കെ തുയ്യച്ചില്‍ കാരാ.
ഇനിയുള്ളത് മൂപ്പന്‍ സിയാദ് ആണ്  പറച്ചിലില്‍ കേമനാണ്.അവന്‍ ഇന്നേവരെ ഒരു ഫോര്‍ അടിച്ചിട്ടില്ല,
എങ്കിലും കവലയില്‍ നിന്ന് വലിയ വര്‍ത്തമാനം പറയും .പിന്നെ ഞാനും കൊട്ടോടി ഷിയാസും കള്ളതര്‍ക്കം പറയാനും, ആളെ  കളിയാക്കാനും  വരുന്നതാ.

മല്ലു ഷഹീര്‍  ഒരു ഫോറടിച്ചതിന്റെ ആവേശത്തില്‍ ലബ്ബ നാസറിന്റെ  അട്ടഹാസമാണു.അടുത്ത ബാള്‍ തട്ടിയിട്ടിട്ട് ഷഹീര്‍  ഇറങ്ങിയോടി.മറുപുറത്തുനിന്ന നാസര്‍  ബാറ്റിംഗ് എന്‍ഡിലേയ്ക്കും.ബാള്‍ ഫീല്‍ഡ് ചെയ്ത കുന്നുംപുറം കബീറിന്റെ   ത്രോ കുറ്റി തെറിപ്പിച്ചപ്പോള്‍ നാസറിന്റെ  ബാറ്റ് ക്രീസിനുള്ളിലുണ്ടായിരുന്നു. എന്നിട്ടും കക്കടശേരി  കാരുടെ  അതി ശക്തമായ അപ്പീലില്‍ ആമ്പയറായി നിന്ന മിസ്റ്റര്‍ അനൂപ്‌  കൈവിരലുയര്‍ത്തി ഔട്ട് പറഞ്ഞു.എന്നാള്‍ താന്‍ ഔട്ടല്ലെന്നു ഞങ്ങള്‍  ശക്തമായി വാദിച്ചു.റിവ്യൂ സിസ്റ്റമോ റ്റീവി റീപ്ലേയോ നിലവിലില്ലാതിരുന്നിട്ടും ബാറ്റ് എയറിലായിരുന്നു എന്ന്  സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാക്കിയ അനൂപ്‌   ഔട്ട് തന്നെ വിധിച്ചു.പുഴയില്‍ കുളിക്കാന്‍  വരുമ്പോള്‍ അവനെ വെള്ളത്തില്‍ പിടിച്ചു മുക്കണമെന്നു ഞങ്ങള്‍  അപ്പോള്‍‍ത്തന്നെ തീരുമാനിച്ചു. അടുത്തതായിറങ്ങിയ ഷിയാസും മടങ്ങിവന്നത് പോയതിനേക്കാള്‍ വേഗതയിലായിരുന്നു.

അതേ ഈ മത്സരവും ഞങ്ങള്‍ തോല്‍ക്കുവാന്‍ പോകുകയാണു.ഇനി ബാറ്റ് ചെയ്യാനുള്ളതു ഷിയാസും ഞാനും മാത്രമാണ്.അങ്ങിനെ എന്റെ ടീമിനെ വിജയിപ്പിക്കാനുള്ള ചരിത്രപരമായ നിയോഗം എന്നില്‍ വന്നു ചേര്‍ന്നു.ഉറച്ച കാല്വെയ്പ്പുകളോടെ ഞാന്‍ പുറമേ അക്ഷോഭ്യനായി ബാറ്റിംഗ് എന്‍ഡില്‍ തലയുയര്‍ത്തിപ്പിടിച്ചു നിന്നു.എന്റെ ഉള്ളം പിടയുന്നത് ആരറിയുന്നു.എന്റെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു,ഷഹീര്‍ എന്റെ അടുത്തുവന്ന്‍ പേടിയ്ക്കാതെ ബാള്‍ ഓഫ്‌ സൈടിലേക്കു കളിയ്ക്കാന്‍ നൊക്കെപ്പറഞ്ഞ് പോയി. അങ്ങനെ ‍ നില്‍ക്കുമ്പോള്‍ മുജീബിന്റെ കൈകള്‍ അന്തരീക്ഷത്തിലുയരുന്നതും ഒരു സാധനം എനിക്കുനേരെ പാഞ്ഞുവരുന്നതും ഞാന്‍ കണ്ടു.ഷഹീര്‍ പറഞ്ഞു തന്ന എല്ലാ അടവുകളും മറന്നു ദയനീയമായി കണ്ണുകള്‍ അടച്ചുകൊണ്ട് വരുന്നതുപോലെ വരട്ടെ എന്നു സര്‍വ്വദൈവങ്ങളേയും വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ട് എന്റെ സ്വന്തം ശൈലിയായ ശക്തിമാന്‍ കറക്കം നടത്തി .എതിര്‍ ടീമിന്റെ ആരവം കേട്ടപോയെ എനിക്ക് മനസിലായി എന്റെ വികെറ്റ് പോയെന്നു, സ്ടംപ്സിലേക്ക് തിരിഞ്ഞു പോലും നോകാതെ ഞാന്‍ തിരികെ വന്നു അവന്മാരുടെ ഇടയില്‍ ഇരുന്നു.
അങ്ങനെ ലാസ്റ്മാന്‍ സിയാദിന്റെ ഊഴം , അടുത്ത ബൌളില്‍ തന്നെ വിക്കെറ്റ് വിഴുമെന്നു ഉറപ്പാണ്‌ ,
ഇ വിക്കെറ്റ് കുടി വീണാല്‍ കളിതോല്‍ക്കും,അപ്പോള്‍ മുജീബിന്റെ മുഖം പപ്സും നാരങ്ങ വെള്ളവും കഴിക്കാനുള്ള ആവേശത്തിലാണ്  പൈസ കയ്യില്‍  ഇല്ലാത്ത ഞങ്ങള്‍ ഓടാനുള്ള തയാറെടുപ്പുകള്‍  തുടങ്ങി
അല്ല ഞങ്ങള്‍ ഓടി തുടങ്ങി  പെട്ടെന്ന് ഒരു കല്ല് ഞങ്ങളുടെ അടുത്ത് പതിച്ചു. പിന്നെ എനിയ്ക്കൊന്നും ഓര്‍മ്മയില്ല, നൂറ് കിലോമീറ്റര്‍ സ്പീഡില്‍ പറക്കുകയായിരുന്നു ഞങ്ങള്‍, പുറകെ  തുരുതുരാ കല്ലും, കൂടെ അതിലും കടുപ്പമേറിയ തെറിയും. കുറച്ചോടിയ ശേഷം അണച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ ആരോ പാഞ്ഞു വരുന്നുണ്ട്, വിടാന്‍ ഭാവമില്ല ദുഷ്ടന്മാര്‍ക്ക്. ഞങ്ങള്‍ വീണ്ടും പറന്നു. തിരിഞ്ഞുനോക്കാനൊന്നും നിന്നില്ല. മെയിന്‍ റോഡ് വിട്ട് വളഞ്ഞും പുളഞ്ഞുമാണ് ഓട്ടം, നേരെ ഓടിയാല്‍ ചിലപ്പോള്‍ വീടു കണ്ടു പിടിച്ചാലോ..!

മാവിന്‍ ചോട്ടില്‍ അരമണിക്കൂര്‍ മലര്‍ന്നുകിടന്നിട്ടാണ് അണപ്പ് മാറിയത്. ഞാന്‍ നോക്കുമ്പോള്‍ സിയാദ്  കൈവളച്ച് പുറം തിരുമ്മുന്നു. പാവം. ഒരു കല്ല് ലക്ഷ്യം കണ്ടിരുന്നു.

ബാക്കിയെല്ലാം നിങ്ങളുടെ ഭാവനയ്ക്കു വിട്ടു തന്നിരിയ്ക്കുന്നു

2011 ഒക്‌ടോബർ 25, ചൊവ്വാഴ്ച

ഒരു ഉപ്പുമാവ് ഉണ്ടാക്കിയ കഥ



വിരസമായ ഇടവേളകളില്‍ വെറുതെ പഴയ സ്കൂള്‍ ജീവിതവും മദ്രസ പഠനവും ഒക്കെ ഓര്‍മവരും അതിനൊന്നും ഒരെഴുത്തുകാരന്‍റെ പൂര്‍ണതയോ സാഹിത്യത്തിന്‍റെ ഭംഗിയോ ഒന്നുമുണ്ടാവില്ല ഇതിന് . കാരണം ഞാനതല്ല എന്നത് തന്നെ. തെറ്റുകളെ തിരുത്തുക. ആസ്വാദനത്തില്‍ വരാവുന്ന കല്ലുകടികള്‍ക്ക് ആദ്യം തന്നെ മാപ്പ് ചോദിക്കട്ടെ  എന്റെ നാടായ പുന്നമറ്റത്തു I.S.S.L.P. സ്കുളിലും,മദ്രസയിലും പഠിച്ചപോയുള്ള രസകരമായ കാര്യങ്ങള്‍ ആണ്.


                                                                  ഇപ്പോഴത്തെ ഉച്ചക്കഞ്ഞിക്ക് മുമ്പ് സ്കൂളുകളില്‍ ഉപ്പുമാവായിരുന്നു കൊടുത്തിരുന്നത്. അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ മണം പരക്കും. പിന്നത്തെ പഠിത്തമൊക്കെ ഒരു വകയാണ്. ഇടയ്ക്കിടയ്ക്ക് കഞ്ഞിപ്പുരയുടെ നേര്‍ക്ക് നോക്കിയും, ആരും കാണാതെ വായിലൂറിക്കൂടിയ വെള്ളമിറക്കിയും, കൂടിക്കൂടി വരുന്ന വിശപ്പിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സഹിച്ചും ഒരു മണി ആവാന്‍ കാത്ത്നില്ക്കും .നാട്ടിലെ വയസായ ഒരു സ്ത്രീക്ക്  ആയിരുന്നു  ഉപ്പുമാവ് ഉണ്ടാക്കാനുള്ള ചാര്‍ജ്ജ് . അവര്‍ രണ്ട് പിരിയഡ് കഴിയുമ്പോള്‍  ഉപ്പുമാവുണ്ടാക്കാന്‍ തുടങ്ങും. പിന്നെ പഠിത്തമൊക്കെ ജക പോക. 



                                                              ഓത്തുപള്ളിയില്‍ പഠികുമ്പോള്‍ എല്ലാ ശനിയും ഞായറും നേര്ച്ച ചോറ്(ചോറ് കൊടുക്കല്‍) കിട്ടുന്ന പതിവുണ്ടായിരുന്നു, സാധാരണ തേങ്ങ ചോറ് ,നെയ്‌ ചോറ് ഒക്കെ ആണ്,കാശുള്ളവന്റെ വിട്ടില്‍ നിന്ന് ആണെങ്കില്‍ ബിരിയാണിയും ആയിരിക്കും . ചോറ്കൊടുക്കല്‍ ഉള്ള കാര്യം നേരത്തെ ഉസ്താദ്‌ പറയും,കാരണം  ചോറ്കൊടുക്കല്‍ ഉള്ള ദിവസങ്ങളില്‍ മാത്രം വരുന്ന വിദ്വാന്‍ മാരുണ്ട്..  പണ്ടൊക്കെ  ഇതുകഴികാന്‍  വീടുകളില്‍ പോകണമായിരുന്നു. രാവലെ പത്തരമണി അകുംപോയെകും വലിയ ലോറി (ഡി വണ്ടി‍) വരും. പിന്നെ അതിന്റെ പുറകില്‍ ഇരുനാണ് പോകല്‍ .ഞങ്ങള്‍  വിഴാതിരികാന്‍ വണ്ടിയില്‍  കയര്‍ കേട്ടിയിരികും. ഓത്തുപള്ളിയില്‍ നിന്ന് ടൂര്‍ പ്രോഗ്രാം ഇല്ലാത്തത് കൊണ്ട് ഇതായിരുന്നു ഞങ്ങളുടെ അകെ ഉള്ള ടൂര്‍. കയറില്‍ പിടിച്ചുള പോകല്‍ നല്ല ആഡ്വെന്‍ജര്‍  ഫീലിങ്ങും തരും നല്ല വിശപും ഒന്ടക്കും. അങ്ങനെ ടൌണിലെ കൊടിശ്വരന്‍ സീതികക്കാടെ വിട്ടിലേക്ക്‌ ലോറിയില്‍ പോകുന്ന സമയത്താണ് എന്റെ കുട്ടുകാരന്‍ ഷംസിന്റെ മുണ്ട് കാറ്റത്തു പറന്നു പോയി വണ്ടി നിര്‍ത്തിയില്ല, അവനാണെങ്കില്‍ അന്ടര്വിയര്‍  ഇട്ടടില്ല,വണ്ടിക്കു അകത്തുള്ള പിള്ളേരെല്ലാം ചിരിയോടു ചിരി ,പാവം ഷംസ് അന്ന് ഭക്ഷണവും കയിച്ചില്ല പിന്നിട് ഒരിക്കലും  അന്ടര്വിയര്‍ ഇടാനും മറനട്ടില്ല. അന്നൊക്കെ ഏറ്റവും കുടുതല്‍ കഴികുന്നവനാണ്  കുട്ടത്തിലെ സൂപ്പര്‍സ്റ്റാര്‍.ചിലപ്പോള്‍ വെറും ചോറ് വെച്ചശേഷം മഞ്ഞ പട്ധ കെട്ടി പറ്റിച്ചവരും ഉണ്ട് ( തേങ്ങ ചോറിനു മഞ്ഞ കളര്‍ ആണ്).മുകളില്‍ മഞ്ഞ പട്ധ കെട്ടിയാല്‍ അടിയില്‍ എല്ലാവര്ക്കും മഞ്ഞപിത്തം ആയിരിക്കും. ചില ഉണ്ടെങ്കില്‍ ഇറച്ചിയുടെ അളവ് പിന്നേം  കുറയും. അതുകൊണ്ട് ഞങ്ങള്‍ ആദ്യം ഇടുന്ന ഇറച്ചി ചോറ് കൊണ്ട് മുടി വെച്ചിട്ട് കിട്ടിയില്ല എന്ന് പറയും അപ്പോള്‍ വീണ്ടും കിട്ടും.

ചക്കര ചോറ് 
സാധാരണ ഇതു വല്ല പുതിയവീട് വെച്ചവരും,പുതിയ അഡ്മിഷന്‍ കാരുടെ വിട്ടില്‍ നിന്നും ,കളഞ്ഞു പോയ സാധനം തിരികെ കിട്ടിയവരുമാണ് കൊടുക്കാര്‍.  ഇതു  വിളമ്പുന്നത്  വട്ടയുടെ  ഇലയില്‍ ആണ്. അ ഇലയില്‍ തന്നെ തിന്നലാണ്‌ ടേസ്റ്റ് കിട്ടുകയുള്ളൂ. എപ്പോള്‍ ഇതു കൊടുക്കല്‍ എല്ലാ ,അതുകൊണ്ട് ഇതു വംശഹത്യ നേരിടുകയാണ്. അതുകൊണ്ട് സര്‍കാര് നേരിട്ട് ഇതിനു സബ്സിഡി പ്രഗ്യപികണം എന്നാണ് എനിക്ക് പറയാനുള്ളത്.എല്ലാ കുട്ടികള്‍ക്കും കൊടുത്ത് കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ വീണ്ടും കൊടുക്കും. ഇതിനു വേണ്ടി ആദ്യമേ കഴിച്ചവരില്‍ ചിലര്‍ വാര്‍പ്പിന്റെ  അടുത്ത് കാത്തിരിക്കുന്നുണ്ടാവും. അവര്‍ വാര്‍പ്പിന്റെ ചുറ്റും കൂടിനിന്നു ഉന്തും തള്ളുമുണ്ടാക്കി കൈനീട്ടും.  എല്ലാവര്ക്കും കൊടുതുകയിഞ്ഞാല്‍ അന്നേരം ആരെങ്കിലും "വാരിക്കോ....." എന്ന് വിളിച്ചു പറയും. അപ്പോള്‍ ക്യു സിസ്റ്റവും മര്യാദയും തെറ്റിച്ച് ആര്‍ക്കും ചട്ടിയില്‍ പറ്റിയിരിക്കുന്നത് കൈയ്യിട്ട് വാരാം. പത്തിരുപത് കൈകള്‍ ഉന്തും തള്ളുമായി  വാര്‍പ്പില്‍ കൈയ്യിട്ട് വാരും. കിട്ടിയാല്‍ കിട്ടി.. ഇല്ലെങ്കില്‍ ചട്ടി ക്ലീന്‍..!
ഒരു ദിവസം ഇങ്ങനെ വാരാനായി കൂടി നില്ക്കുന്നവരില്‍ ക്ലാസ്സിലെ തീറ്റ വീരന്‍  ഷിനാജും ഉണ്ടായിരുന്നു . "വാരിക്കോ.." എന്ന അലര്‍ച്ച കേട്ടതും മറ്റുള്ള കൈകള്‍ക്കൊപ്പം  ഷിനാജും വാര്‍പ്പില്‍  ‍ കൈയിട്ടു. അക്രാന്തത്തോടെ ചക്കര ചോറിനായീ പിടിവലി നടത്തുന്ന കൈക്കൂട്ടത്തിനിടയില്‍  കഷ്ടകാലത്തിന് ഇവന്റെ കൈ വേറൊരുത്തന്റെ കൈയ്യിലാണ് കിട്ടിയത്. ചോറാണ് എന്ന് കരുതി അവന്‍  ഷിനാജിന്റെ കൈ പിടിച്ച് വലിച്ചു. ബാലന്‍സ് തെറ്റിയ ഷിനാജു  വര്പ്പിലേക്ക് തലയും കുത്തി വീണു. അവന്‍ വാര്‍പ്പില്‍ ‍ കിടന്ന് കാലു മുകളിലാക്കി പിടക്കാന്‍ തുടങ്ങി. കൂടിനിന്നവര്‍  കൂടി ഷിനാജിന്റെ തോളില്‍ പിടിച്ച് പുറത്തേക്ക് വലിച്ചെടുത്തു.തലയിലും മുഖത്തും ചക്കരചോറില്‍  കുളിച്ച  കുട്ടിരാമനെ കണ്ട് പിള്ളേരൊക്കെ ചിരിച്ച് മറിയാന്‍ തുടങ്ങി. പക്ഷേ ഒന്നും സംഭവിച്ചെന്ന് തോന്നാതെ വായിലുള്ള ഉപ്പുമാവ് വിഴുങ്ങിക്കൊണ്ട് ഷിനാജു ‍ പറഞ്ഞു. "വീണെങ്കിലെന്താ.. എനക്ക് ഇഷ്ടം പോലെ ചോറ്  കിട്ടിയല്ലോ..."
ചായ, ചക്കപഴം
ചായ കൊടുകുന്നത്  കുടുതലും പുതിയതായീ  കിണറില് വെള്ളം കണ്ടവരും,S.S.L.C. പരിക്ഷക്ക് ജയിച്ചവരുടെം വിട്ടില്‍നിന്നാണ്.ചക്ക പഴം കൊടുകുനത് എന്തിനാണ് എന്ന് എനിക്ക് ഇത്രനാളായിട്ടും എനിക്ക് മനസിലായിട്ടില്ല, ചിലപ്പോള്‍ അവരുടെ പറമ്പിലെ പ്ലാവില്‍ ആദ്യമായി ഉണ്ടായ ചക്കയുടെത് ആയിരിക്കും. ചിലപ്പോള്‍ പേരക്ക പഴം , ചാമ്പങ്ങ ഒക്കെ കിടിയിടുണ്ട്.
നബിദിന ചോറ്
എല്ലാ നബിദിനത്തിനും പള്ളിയില്‍ തേങ്ങ ചോറും  ബീഫ് കറിയും ഒണ്ടാകും, ഇനി തെങ്ങചോറിനു പകരം ബിരിയാണി വെച്ചാല്‍ കാര്‍ന്നോമാര് ബദര്‍യുദ്ധം ഉണ്ടാക്കും, തേങ്ങ ചോറ് തിന്നാല്‍   എന്തോ സുനത്തു(മതപരമായ ആചാരം) ആണെന്ന  അവര് വിചാരികുനത് എല്ലാ വീട്ടിലും  ടോകെന്‍ കൊടുതിടുന്ടെകിലും  ഇതു മേടിക്കാന്‍ വലിയ ക്യു ആയിരിക്കും സൂപ്പര്‍സ്റ്റാര്‍ സിനിമക്ക് പോലും ഇത്ര തിരക്ക് ഉണ്ടാകില്ല,ക്രമസമാധാന പരിപാലനത്തിന് കമ്മറ്റിക്കാര്‍ ഉണ്ടായിരിക്കും,ഒരുവീടില്‍  ഇത്ര അംഗങ്ങള്‍ ഉണ്ടോ അത്രകും ചോറും അതിനൊത്ത കറീം കിട്ടും (വീട്ടില്‍ ഉണ്ടാകിയാല്‍).

  

"ആരാണവള്‍...?"


ഒട്ടും പ്രതീക്ഷിക്കാതെ, പെട്ടന്നവള്‍  എന്നോട്‌ ചോദിച്ചു :"നിനക്ക്  എന്നെ  ഇഷ്ടമല്ലെ?" എന്ന്‌.

ആപ്രതീക്ഷിതിമായി അതു കേട്ടപ്പോള്‍ കൃത്യമായൊരുത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല.

പറയാതെ എന്നെയവള്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്നു ഞാന്‍ മോഹിച്ചു   ആരാണവള്‍...?
ഞാന്‍ പറയാന്‍ ശ്രമികും പോഴെല്ലാം  എന്റെ ശബ്ദം പുറത്തേക്കു വന്നുമില്ല...
ഞാന്‍  അവളെ ചുംബിക്കാന്‍ ആഗ്രഹിച്ചു ,,,ആശ്ലേഷിക്കാന്‍ ആഗ്രഹിച്ചു പക്ഷെ എനിക്ക് അതിനു കഴിയുന്നില്ല, ആരോടും ഞാന്‍ ഒന്നും പറഞ്ഞില്ല..

പെട്ടന്നാണ് മഴ പെയ്തത്, ഞാന്‍ കണ്ണ് തുറന്നു  നോകിയപോള്‍ ഉമ്മ ബക്കറ്റിലെ വെള്ളം എന്റെ മുഖത്തേക്ക് ഒഴിച്ചുകൊണ്ടിരികുന്നു, ഞാന്‍ ചാടിഴെയുനേറ്റു അപോയാണ് എനിക്ക് മനസിലായത് എല്ലാം സ്വപനം ആയിരുന്നു എന്ന്.എന്നാലും "ആരാണവള്‍...?"

എവിടെയാണവള്‍...?
ഇന്നും ഞാന്‍ മോഹിക്കുന്നു.. അവളങ്ങനെ ആണ്‌.. അതായിരിക്കാം ഒരുത്തരം പറയാന്‍ എനിക്ക് കഴിയാതിരുന്നതും.

പറയാതെ എന്നെ മനസിലാക്കുമെന്ന്  കരുതിയതു കൊണ്ടാകാം എനിക്കവളോട്‌ ഇത്രയിഷ്ടം ഇപ്പോഴും  തോന്നുന്നത്‌...

പറയാന്‍ ഞാന്‍ മടിക്കുന്നതിന്റെ കാരണം ഇന്നു തിരിച്ചറിയുമ്പോള്‍, അന്നു പെട്ടന്നൊരുനാള്‍ അവള്‍ ചോദിച്ചതിന്റെ
പൊരുള്‍
ഞാനറിയാതെ എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നു..

എനിക്കവളെ ഇഷ്ടമാണെന്ന്‌ ഓരോ തവണ മനസ്സില്‍ പറയുമ്പോഴും, അതിലെ ഓരോ അക്ഷരങ്ങളെയും ഞാന്‍ അത്രയധികം ഇഷ്ടപ്പെടുന്നു...

ഇനിയും എന്റെ  സ്വപ്നത്തില്‍  വരുമെന്ന പ്രതിക്ഷയോടെ ............

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

ലാലേട്ടന്റെ ഒരു കാര്യം

ലാലേട്ടന്റെ  ഒരു കാര്യം     
രാവിലെ പറയും മലബാറില്‍ പോയി ഗോള്‍ഡ് വാങ്ങിക്കോളാന്‍.....


ദേ.. മലബാറില്‍ പോയി ഗോള്‍ഡ്‌ വാങ്ങി കുറച്ചു കഴിഞ്ഞാല്‍ പറയും അതുകൊണ്ടുപോയി മണപ്പുറം ഫൈനാന്‍സില്‍ പണയംവെച്ച് കാശ് വാങ്ങാന്‍...ഹോ.

പിന്നെ ഉച്ചയായാല്‍ പറയും, കിട്ടിയ പൈസയില്‍ കുറച്ച് HEDGE EQUITIES ല്‍ കൊണ്ട് പോയി ഇന്‍വെസ്റ്റ്‌ ചെയ്യാന്‍.



പിന്നെ വൈകുന്നേരമായാല്‍ ഇയാള്‍ക്കൊരു ചോദ്യമുണ്ട്....
"വൈകീട്ടെന്താ പരിപാടി? "
ബാക്കി കാശ് പോക്കറ്റില്‍വെക്കാനും ഇയ്യാള്‍ സമ്മതിക്കില്ല.....