വിരസമായ ഇടവേളകളില്‍ വെറുതെ പഴയ സ്കൂള്‍ ജീവിതവും മദ്രസ പഠനവും ഒക്കെ ഓര്‍മവരും അതിനൊന്നും ഒരെഴുത്തുകാരന്‍റെ പൂര്‍ണതയോ സാഹിത്യത്തിന്‍റെ ഭംഗിയോ ഒന്നുമുണ്ടാവില്ല ഇതിന് . കാരണം ഞാനതല്ല എന്നത് തന്നെ. തെറ്റുകളെ തിരുത്തുക. ആസ്വാദനത്തില്‍ വരാവുന്ന കല്ലുകടികള്‍ക്ക് ആദ്യം തന്നെ മാപ്പ് ചോദിക്കട്ടെ എന്റെ നാടായ പുന്നമറ്റത്തു I.S.S.L.P. സ്കുളിലും,മദ്രസയിലും പഠിച്ചപോയുള്ള രസകരമായ കാര്യങ്ങള്‍ ആണ്.
ഇപ്പോഴത്തെ ഉച്ചക്കഞ്ഞിക്ക് മുമ്പ് സ്കൂളുകളില്‍ ഉപ്പുമാവായിരുന്നു കൊടുത്തിരുന്നത്. അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ മണം പരക്കും. പിന്നത്തെ പഠിത്തമൊക്കെ ഒരു വകയാണ്. ഇടയ്ക്കിടയ്ക്ക് കഞ്ഞിപ്പുരയുടെ നേര്‍ക്ക് നോക്കിയും, ആരും കാണാതെ വായിലൂറിക്കൂടിയ വെള്ളമിറക്കിയും, കൂടിക്കൂടി വരുന്ന വിശപ്പിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സഹിച്ചും ഒരു മണി ആവാന്‍ കാത്ത്നില്ക്കും .നാട്ടിലെ വയസായ ഒരു സ്ത്രീക്ക് ആയിരുന്നു ഉപ്പുമാവ് ഉണ്ടാക്കാനുള്ള ചാര്‍ജ്ജ് . അവര്‍ രണ്ട് പിരിയഡ് കഴിയുമ്പോള്‍ ഉപ്പുമാവുണ്ടാക്കാന്‍ തുടങ്ങും. പിന്നെ പഠിത്തമൊക്കെ ജക പോക.
ഓത്തുപള്ളിയില്‍ പഠികുമ്പോള്‍ എല്ലാ ശനിയും ഞായറും നേര്ച്ച ചോറ്(ചോറ് കൊടുക്കല്‍) കിട്ടുന്ന പതിവുണ്ടായിരുന്നു, സാധാരണ തേങ്ങ ചോറ് ,നെയ് ചോറ് ഒക്കെ ആണ്,കാശുള്ളവന്റെ വിട്ടില്‍ നിന്ന് ആണെങ്കില്‍ ബിരിയാണിയും ആയിരിക്കും . ചോറ്കൊടുക്കല്‍ ഉള്ള കാര്യം നേരത്തെ ഉസ്താദ് പറയും,കാരണം ചോറ്കൊടുക്കല്‍ ഉള്ള ദിവസങ്ങളില്‍ മാത്രം വരുന്ന വിദ്വാന്‍ മാരുണ്ട്.. പണ്ടൊക്കെ ഇതുകഴികാന്‍ വീടുകളില്‍ പോകണമായിരുന്നു. രാവലെ പത്തരമണി അകുംപോയെകും വലിയ ലോറി (ഡി വണ്ടി) വരും. പിന്നെ അതിന്റെ പുറകില്‍ ഇരുനാണ് പോകല്‍ .ഞങ്ങള്‍ വിഴാതിരികാന്‍ വണ്ടിയില്‍ കയര്‍ കേട്ടിയിരികും. ഓത്തുപള്ളിയില്‍ നിന്ന് ടൂര്‍ പ്രോഗ്രാം ഇല്ലാത്തത് കൊണ്ട് ഇതായിരുന്നു ഞങ്ങളുടെ അകെ ഉള്ള ടൂര്‍. കയറില്‍ പിടിച്ചുള പോകല്‍ നല്ല ആഡ്വെന്‍ജര്‍ ഫീലിങ്ങും തരും നല്ല വിശപും ഒന്ടക്കും. അങ്ങനെ ടൌണിലെ കൊടിശ്വരന്‍ സീതികക്കാടെ വിട്ടിലേക്ക് ലോറിയില്‍ പോകുന്ന സമയത്താണ് എന്റെ കുട്ടുകാരന്‍ ഷംസിന്റെ മുണ്ട് കാറ്റത്തു പറന്നു പോയി വണ്ടി നിര്‍ത്തിയില്ല, അവനാണെങ്കില്‍ അന്ടര്വിയര്‍ ഇട്ടടില്ല,വണ്ടിക്കു അകത്തുള്ള പിള്ളേരെല്ലാം ചിരിയോടു ചിരി ,പാവം ഷംസ് അന്ന് ഭക്ഷണവും കയിച്ചില്ല പിന്നിട് ഒരിക്കലും അന്ടര്വിയര്‍ ഇടാനും മറനട്ടില്ല. അന്നൊക്കെ ഏറ്റവും കുടുതല്‍ കഴികുന്നവനാണ് കുട്ടത്തിലെ സൂപ്പര്‍സ്റ്റാര്‍.ചിലപ്പോള്‍ വെറും ചോറ് വെച്ചശേഷം മഞ്ഞ പട്ധ കെട്ടി പറ്റിച്ചവരും ഉണ്ട് ( തേങ്ങ ചോറിനു മഞ്ഞ കളര്‍ ആണ്).മുകളില്‍ മഞ്ഞ പട്ധ കെട്ടിയാല്‍ അടിയില്‍ എല്ലാവര്ക്കും മഞ്ഞപിത്തം ആയിരിക്കും. ചില ഉണ്ടെങ്കില്‍ ഇറച്ചിയുടെ അളവ് പിന്നേം കുറയും. അതുകൊണ്ട് ഞങ്ങള്‍ ആദ്യം ഇടുന്ന ഇറച്ചി ചോറ് കൊണ്ട് മുടി വെച്ചിട്ട് കിട്ടിയില്ല എന്ന് പറയും അപ്പോള്‍ വീണ്ടും കിട്ടും.
ചക്കര ചോറ്
സാധാരണ ഇതു വല്ല പുതിയവീട് വെച്ചവരും,പുതിയ അഡ്മിഷന്‍ കാരുടെ വിട്ടില്‍ നിന്നും ,കളഞ്ഞു പോയ സാധനം തിരികെ കിട്ടിയവരുമാണ് കൊടുക്കാര്‍. ഇതു വിളമ്പുന്നത് വട്ടയുടെ ഇലയില്‍ ആണ്. അ ഇലയില്‍ തന്നെ തിന്നലാണ് ടേസ്റ്റ് കിട്ടുകയുള്ളൂ. എപ്പോള്‍ ഇതു കൊടുക്കല്‍ എല്ലാ ,അതുകൊണ്ട് ഇതു വംശഹത്യ നേരിടുകയാണ്. അതുകൊണ്ട് സര്‍കാര് നേരിട്ട് ഇതിനു സബ്സിഡി പ്രഗ്യപികണം എന്നാണ് എനിക്ക് പറയാനുള്ളത്.എല്ലാ കുട്ടികള്‍ക്കും കൊടുത്ത് കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ വീണ്ടും കൊടുക്കും. ഇതിനു വേണ്ടി ആദ്യമേ കഴിച്ചവരില്‍ ചിലര്‍ വാര്‍പ്പിന്റെ അടുത്ത് കാത്തിരിക്കുന്നുണ്ടാവും. അവര്‍ വാര്‍പ്പിന്റെ ചുറ്റും കൂടിനിന്നു ഉന്തും തള്ളുമുണ്ടാക്കി കൈനീട്ടും. എല്ലാവര്ക്കും കൊടുതുകയിഞ്ഞാല്‍ അന്നേരം ആരെങ്കിലും "വാരിക്കോ....." എന്ന് വിളിച്ചു പറയും. അപ്പോള്‍ ക്യു സിസ്റ്റവും മര്യാദയും തെറ്റിച്ച് ആര്‍ക്കും ചട്ടിയില്‍ പറ്റിയിരിക്കുന്നത് കൈയ്യിട്ട് വാരാം. പത്തിരുപത് കൈകള്‍ ഉന്തും തള്ളുമായി വാര്‍പ്പില്‍ കൈയ്യിട്ട് വാരും. കിട്ടിയാല്‍ കിട്ടി.. ഇല്ലെങ്കില്‍ ചട്ടി ക്ലീന്‍..!
ഒരു ദിവസം ഇങ്ങനെ വാരാനായി കൂടി നില്ക്കുന്നവരില്‍ ക്ലാസ്സിലെ തീറ്റ വീരന്‍ ഷിനാജും ഉണ്ടായിരുന്നു . "വാരിക്കോ.." എന്ന അലര്‍ച്ച കേട്ടതും മറ്റുള്ള കൈകള്‍ക്കൊപ്പം ഷിനാജും വാര്‍പ്പില്‍ കൈയിട്ടു. അക്രാന്തത്തോടെ ചക്കര ചോറിനായീ പിടിവലി നടത്തുന്ന കൈക്കൂട്ടത്തിനിടയില്‍ കഷ്ടകാലത്തിന് ഇവന്റെ കൈ വേറൊരുത്തന്റെ കൈയ്യിലാണ് കിട്ടിയത്. ചോറാണ് എന്ന് കരുതി അവന്‍ ഷിനാജിന്റെ കൈ പിടിച്ച് വലിച്ചു. ബാലന്‍സ് തെറ്റിയ ഷിനാജു വര്പ്പിലേക്ക് തലയും കുത്തി വീണു. അവന്‍ വാര്‍പ്പില്‍ കിടന്ന് കാലു മുകളിലാക്കി പിടക്കാന്‍ തുടങ്ങി. കൂടിനിന്നവര്‍ കൂടി ഷിനാജിന്റെ തോളില്‍ പിടിച്ച് പുറത്തേക്ക് വലിച്ചെടുത്തു.തലയിലും മുഖത്തും ചക്കരചോറില്‍ കുളിച്ച കുട്ടിരാമനെ കണ്ട് പിള്ളേരൊക്കെ ചിരിച്ച് മറിയാന്‍ തുടങ്ങി. പക്ഷേ ഒന്നും സംഭവിച്ചെന്ന് തോന്നാതെ വായിലുള്ള ഉപ്പുമാവ് വിഴുങ്ങിക്കൊണ്ട് ഷിനാജു പറഞ്ഞു. "വീണെങ്കിലെന്താ.. എനക്ക് ഇഷ്ടം പോലെ ചോറ് കിട്ടിയല്ലോ..."
ചായ, ചക്കപഴം
ചായ കൊടുകുന്നത് കുടുതലും പുതിയതായീ കിണറില് വെള്ളം കണ്ടവരും,S.S.L.C. പരിക്ഷക്ക് ജയിച്ചവരുടെം വിട്ടില്‍നിന്നാണ്.ചക്ക പഴം കൊടുകുനത് എന്തിനാണ് എന്ന് എനിക്ക് ഇത്രനാളായിട്ടും എനിക്ക് മനസിലായിട്ടില്ല, ചിലപ്പോള്‍ അവരുടെ പറമ്പിലെ പ്ലാവില്‍ ആദ്യമായി ഉണ്ടായ ചക്കയുടെത് ആയിരിക്കും. ചിലപ്പോള്‍ പേരക്ക പഴം , ചാമ്പങ്ങ ഒക്കെ കിടിയിടുണ്ട്.
നബിദിന ചോറ്
എല്ലാ നബിദിനത്തിനും പള്ളിയില്‍ തേങ്ങ ചോറും ബീഫ് കറിയും ഒണ്ടാകും, ഇനി തെങ്ങചോറിനു പകരം ബിരിയാണി വെച്ചാല്‍ കാര്‍ന്നോമാര് ബദര്‍യുദ്ധം ഉണ്ടാക്കും, തേങ്ങ ചോറ് തിന്നാല്‍ എന്തോ സുനത്തു(മതപരമായ ആചാരം) ആണെന്ന അവര് വിചാരികുനത് എല്ലാ വീട്ടിലും ടോകെന്‍ കൊടുതിടുന്ടെകിലും ഇതു മേടിക്കാന്‍ വലിയ ക്യു ആയിരിക്കും സൂപ്പര്‍സ്റ്റാര്‍ സിനിമക്ക് പോലും ഇത്ര തിരക്ക് ഉണ്ടാകില്ല,ക്രമസമാധാന പരിപാലനത്തിന് കമ്മറ്റിക്കാര്‍ ഉണ്ടായിരിക്കും,ഒരുവീടില്‍ ഇത്ര അംഗങ്ങള്‍ ഉണ്ടോ അത്രകും ചോറും അതിനൊത്ത കറീം കിട്ടും (വീട്ടില്‍ ഉണ്ടാകിയാല്‍).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ